വോട്ട് ചെയ്തിട്ട് വയറുനിറയെ ഭക്ഷണം കഴിക്കാം; ബില്ലിൽ 20 ശതമാനം ഇളവ്
വോട്ട് ചെയ്തിട്ട് വയറുനിറയെ ഭക്ഷണം കഴിക്കാം; ബില്ലിൽ 20 ശതമാനം ഇളവ്
Wednesday, April 10, 2024 9:33 AM IST
ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് റെ​സ്റ്റോ​റ​ന്‍റു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ​ണ ബി​ല്ലി​ൽ 20 ശ​ത​മാ​നം ഇ​ള​വ്. ഏ​പ്രി​ൽ 19 വൈ​കു​ന്നേ​രം മു​ത​ൽ ഏ​പ്രി​ൽ 20 വ​രെ ഉ​ത്ത​രാ​ഖ​ണ്ഡ് ഹോ​ട്ട​ൽ റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ഗ​മാ​യ ഹോ​ട്ട​ലു​ക​ളി​ലും റെ​സ്റ്റോ​റ​ന്‍റു​ക​ളി​ലു​മാ​ണ് ഈ ​ഇ​ള​വ് ല​ഭി​ക്കു​ക.

ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സോ​സി​യേ​ഷ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു. സം​സ്ഥാ​ന​ത്ത് വോ​ട്ടിം​ഗ് ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നാ​ണ് ഈ ​ന​ട​പ​ടി.

"ഏ​പ്രി​ൽ 19ന് ​പോ​ളിം​ഗ് പൂ​ർ​ത്തി​യാ​യ ശേ​ഷം ഞ​ങ്ങ​ളു​ടെ ഹോ​ട്ട​ലു​ക​ളി​ൽ വ​രു​ന്ന​വ​ർ​ക്ക് ഏ​പ്രി​ൽ 20 വ​രെ ഭ​ക്ഷ​ണ ബി​ല്ലി​ൽ 20 ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കും. വോ​ട്ടിം​ഗ് ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യാ​ണ് ഇ​ങ്ങ​നെ ചെ​യ്യാ​ൻ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ച​ത്. ഈ ​ഇ​ള​വ് ല​ഭി​ക്കാ​ൻ ആ​ളു​ക​ൾ വി​ര​ലി​ൽ പു​ര​ട്ടി​യ മ​ഷി കാ​ണി​ച്ചാ​ൽ മ​തി'. ഉ​ത്ത​രാ​ഖ​ണ്ഡ് ഹോ​ട്ട​ൽ റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് സാ​ഹ്നി എ​എ​ൻ​ഐ​യോ​ട് പ​റ​ഞ്ഞു.


സം​സ്ഥാ​ന​ത്തെ വോ​ട്ടിം​ഗ് ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ നി​ര​വ​ധി സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ട് വ​രു​ന്നു​ണ്ടെ​ന്ന് അ​ഡീ​ഷ​ണ​ൽ ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ വി​ജ​യ് കു​മാ​ർ ജോ​ഗ്ദ​ണ്ഡെ പ​റ​ഞ്ഞു. ഉ​ത്ത​രാ​ഖ​ണ്ഡ് ഹോ​ട്ട​ൽ റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​നാ​ണ് ഈ ​നി​ർ​ദ്ദേ​ശം ന​ൽ​കി​യ​തെ​ന്നും അ​ത് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച​താ​യും ജോ​ഗ്ദ​ണ്ഡെ പ​റ​ഞ്ഞു.

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ 2024 ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ 19 മു​ത​ൽ ജൂ​ൺ ഒ​ന്ന് വ​രെ ഏ​ഴ് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<